Skip to main content

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 75ാം വാര്‍ഷികാഘോഷം

കൊല്ലം നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുവര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമായി. സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുമായി സഹകരിച്ച് നടത്തിയ പരിപാടി അസിസ്റ്റന്റ് ഡയറക്ടര്‍ ജോമോന്‍ കുഞ്ചറക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. ആര്‍. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. 'മയക്കുമരുന്നിന്റെ വ്യാപനത്തില്‍നിന്ന് സമാധാന ജീവിതത്തിലേക്ക്' വിഷയത്തില്‍ ജോണ്‍ റോളിന്‍സ് ക്ലാസെടുത്തു. ചില്‍ഡ്രന്‍സ് ഹോം ഡെപ്യൂട്ടി സൂപ്രണ്ട് നവാബ്, ഡോ. അജിത് തോമസ് ജോണ്‍, ബി. ശ്രീഹരി, എച്ച്. നിഷി എന്നിവര്‍ സംസാരിച്ചു. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
 

 

date