Post Category
എന്റെ കേരളം 2025: മൈക്ക് അനൗണ്‍സ്മെന്റിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പാലക്കാട് സ്റ്റേഡിയം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്തെ മൈതാനത്ത് മെയ് നാല് മുതല്‍ പത്ത് വരെ നടക്കുന്ന എന്റെ കേരളം 2025 പ്രദര്‍ശന - വിപണനമേളയുടെ പ്രചാരണാര്‍ത്ഥം പാലക്കാട് ജില്ലയൊട്ടാകെ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ ഒമ്പത് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട്ഫ്‌ളോര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് - 678001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0491-2505329.
date
- Log in to post comments