Skip to main content

താല്‍ക്കാലിക നിയമനം

 

നെന്‍മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് സൗഖ്യം പദ്ധതി മുഖേന  ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ  നിയമിക്കുന്നു. ഒരു വര്‍ഷ കാലയളവിലേക്കാണ് നിയമനം. നെന്‍മാറ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഡോക്‌റുടെ ഒഴിവിലേക്ക് എം ബി ബി എസും (ടി എം സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം), ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ബി ഫാം/ഡി ഫാം ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡിപ്ലോമ എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം  ഏപ്രില്‍ 10 ന് നെന്‍മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് രാവിലെ 11 മണിക്ക് നടത്തുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍:04923242677.

date