Skip to main content

നൈപുണ്യ പരിശീന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

 

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന കോഴ്സുകളിലേക്ക് എസ്.സി വിഭാഗത്തിൽ വനിതകള്‍ക്ക് അപേക്ഷിക്കാം. ഫിറ്റ്നസ് ട്രെയിനർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻ്റ്, ഓട്ടോമോട്ടീവ് സർവ്വീസ് ടെക്നീഷ്യൻ എന്നീ മേഖലകളിലാണ് കോഴ്സുകള്‍. പ്ലസ്ടുവാണ് വിദ്യാഭ്യാസ യോഗ്യത. വരുമാന പരിധി: പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പെട്ടവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. അപേക്ഷിക്കാനുള്ള പ്രായപരിധി: 18 വയസ്സ് മുതൽ 35 വയസ്സ് വരെ. താൽപര്യമുള്ളവർക്ക് https://forms.gle/CPR1unXRpCDCXxAj6 എന്ന ഗൂഗിൾ ഫോറം മുഖേന  അപേക്ഷിക്കാം. ഏപ്രില്‍ 20 വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷിക്കണം.

 

date