Skip to main content
മാലിന്യ മുക്ത കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രഖ്യാപനം പ്രസിഡൻറ്  കെ എം അഷ്‌റഫ് മാസ്റ്റർ നിർവ്വഹിക്കുന്നു

മാലിന്യമുക്ത നവകേരളം; കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ബ്ലോക്കിനെ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റര്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ചടങ്ങില്‍ മാലിന്യമുക്ത നവ കേരളവുമായി ബന്ധപ്പെട്ട പ്രതിജ്ഞയും മികച്ച പഞ്ചായത്ത്, ഹരിത കര്‍മ്മ സേന, സ്ഥാപനം, സ്‌കൂള്‍, കോളേജ്, ഹരിത ടൗണ്‍ എന്നിവയ്ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ടി എം രാധാകൃഷ്ണന്‍, ഹെലന്‍ ഫ്രാന്‍സിസ്, എ കെ കൗസര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ജോണ്‍സണ്‍, ആദര്‍ശ് ജോസഫ്, സന്തോഷ് മാസ്റ്റര്‍, സി കെ സാജിദത്ത്, പി കെ ഗംഗാധരന്‍, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സെലീന സിദ്ധിക്കലി, റോയ് കുന്നപ്പള്ളി, നിധീഷ് കല്ലുള്ളതോട്, ഷിജി ഒരളക്കോട്, എ ഡി എ ഡോ പ്രിയ മോഹന്‍, എ ഇ ഒ അബ്ദുല്‍ ഖാദര്‍, ഷക്കീല ടീച്ചര്‍, എഎംവിഐ  എം പി റിലീഷ്  ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ പി അശോകന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അബ്ദുല്‍ റഹീം തുടങ്ങിയവര്‍ സംസാരിച്ചു.

date