ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് - സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തി
മാലിന്യമുക്ത നവകേരളം ജനകീയ കാംപയിന്റെ ഭാഗമായി ആലത്തൂര്‍ ബ്ലോക്ക്തല സമ്പൂര്‍ണ മാലിന്യമുക്ത പ്രഖ്യാപനം പി പി സുമോദ് എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കാംപയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ പുതുക്കോട് ഗ്രാമപഞ്ചായത്തിനും മികച്ച രണ്ടാമത്തെ പഞ്ചായത്തായ കിഴക്കഞ്ചേരിയേയും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി അഭിനന്ദിച്ചു. എട്ട് ഗ്രാമപഞ്ചായത്തുകളിലെയും മികച്ച വീട്, മികച്ച ഹരിതസ്ഥാപനം, മികച്ച ഹരിത ഗ്രന്ഥശാല, മികച്ച ഹരിത വിദ്യാലയം, മികച്ച ഹരിത അയല്‍ക്കൂട്ടം, ഹരിതകര്‍മ്മസേന എന്നിവര്‍ക്ക് എം എല്‍ എ പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കി. സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല അങ്കണവാടിക്കുള്ള അംഗീകാരം നേടിയ എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്കാരം അംഗന്‍വാടി വര്‍ക്കറെയും ഹെല്‍പ്പറെയും പ്രത്യേകമായി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ടീച്ചര്‍, രമേഷ്‌കുമാര്‍, രമണി ടീച്ചര്‍, സുമതി ടീച്ചര്‍, ലിസ്സി സുരേഷ്, ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ വി.വി. കുട്ടികൃഷ്ണന്‍, അംഗങ്ങളായ ജയകൃഷ്ണന്‍, രജനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ വി ഗിരീഷ്, ഹരിതകേരള മിഷന്‍ റിസോഴ്സ് പേഴ്സണ്‍ പി എ വീരാസാഹിബ്, ശുചിത്വമിഷന്‍ റിസോഴ്സ് പേഴ്‌സണ്‍ ചന്ദ്രന്‍ എന്നിവരും മറ്റ് ജനപ്രതിനിധികളും,ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments