Skip to main content

യോഗ ഹാള്‍ ഉദ്ഘാടനം ചെയ്തു

 

പിരായിരി ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ഭാഗമായ യോഗ ഹാള്‍ പഞ്ചായത്ത് പ്രസിഡന്റ് എ എഫ് ഷെറീന ബഷീര്‍ ഉദ്ഘാടനം ചെയ്തു.

 

പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദ്ദിഖ് ബാഷ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ആര്‍ ശിവപ്രസാദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജമ്മ, അംഗങ്ങളായ വിനീത, സുഹറ ബഷീര്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഇന്‍ ചാര്‍ജ് ഡോ സുധ മേനോന്‍, സ്ഥാപനത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയന്തി വിജയന്‍, യോഗ ഇന്‍സ്ട്രക്ടര്‍ ഡോ എസ്.സുരമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date