മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹരിത പ്രഖ്യാപനം നടത്തി
മാലിന്യമുക്തം നവകേരളം ജനകീയ കാംപയിന്‍ മലമ്പുഴ ബ്ലോക്ക് തല പ്രഖ്യാപനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വഹിച്ചു. ബ്ലോക്കിന് കീഴിലുള്ള ആറ് ഗ്രാമ പഞ്ചായത്തുകളില്‍ മികച്ച ഹരിത പഞ്ചായത്തായി പുതുപ്പരിയാരം പഞ്ചായത്തിനെ തിരഞ്ഞെടുത്തു.
മികച്ച കലാലയമായി കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിനെയും മികച്ച സ്ഥാപനമായി മരുതറോഡ് ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തെയും, മികച്ച ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യമായി അകത്തേത്തറ ഗ്രാമ പഞ്ചായത്തിനെയും, മികച്ച വിദ്യാലയമായി മലമ്പുഴ ഗ്രാമ പഞ്ചായത്തിലെ ഗവ. മോഡല്‍ ആശ്രമം റെസിഡന്‍ഷ്യല്‍ സ്‌കൂളിനെയും, മികച്ച സി.ഡി.എസ്. ആയി പുതുശ്ശേരി ഗ്രാമ പഞ്ചായത്തിലെ സി.ഡി.എസ് നെയും തിരഞ്ഞെടുത്തു. മികച്ച ഹരിത ടൗണ്‍ ആയി കൊടുമ്പ് തേര് വീഥിയേയുമാണ് തിരഞ്ഞെടുത്തത്.
ബ്ലോക്ക് വികസനക്കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കോമളം അധ്യക്ഷത പരിപാടിയില്‍ മരുത റോഡ്, അകത്തേത്തറ, കൊടുമ്പ്, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ പങ്കെടുത്തു.
- Log in to post comments