കാലാവസ്ഥാ നിരീക്ഷണം: പരിശീലന പരിപാടി സംഘടിപ്പിച്ചു
ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തില്‍ (സി.ഡബ്ലു.ആര്‍.ഡി.എം) കാലാവസ്ഥാ നിരീക്ഷണത്തില്‍ ജനകീയ ശാസ്ത്രത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ വിടവുകള്‍ നികത്താന്‍ ഒരുമിക്കുക' എന്ന ഈ വര്‍ഷത്തെ ലോക കാലാവസ്ഥ ദിനത്തിന്റെ മുഖ്യ പ്രമേയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പരിപാടിയില്‍ കുസാറ്റ് അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ് ഫെറിക് റഡാര്‍ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ.മനോജ് എം.ജി കാലാവസ്ഥാ വ്യതിയാനവും ദുരന്തലഘൂകരണവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ഹ്യൂം സെന്റര്‍ ഫോര്‍ എക്കോളജി എന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജിയിലെ സി.കെ വിഷ്ണുദാസ്, മീനച്ചില്‍ റിവര്‍ ആന്ഡ് റയിന്‍ മോണിറ്ററിംഗ് നെറ്റ്വര്‍ക്കിലെ എബി ഇമ്മാനുവല്‍ എന്നിവര്‍ കാലാവസ്ഥാ നിരീക്ഷണത്തില്‍ ജനകീയ പങ്കാളിത്തത്തെ കുറിച്ച് ജനപ്രതിനിധികളുമായി സംവദിച്ചു. സി.ഡബ്ലു.ആര്‍.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ , ഡോ. ടി കെ ദൃശ്യ , ഡോ. ജി കെ അമ്പിളി, ഡോ അനില അലക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments