Skip to main content

ക്ലേ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലേ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 41 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ടെറാക്കോട്ട്‌വെയറിലും ക്ലേമോഡലിംഗിലും കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഏപ്രില്‍ 16ന് മുമ്പായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

date