Skip to main content

പഴയന്നൂരിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്ത നവകേരളം പ്രഖ്യാപനം യു.ആര്‍ പ്രദീപ് എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആല്‍ഫ്രഡ് സോജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാലിന്യമുക്ത ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പിലാക്കിയ വിവിധ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിച്ചു.

മികച്ച ഗ്രാമപഞ്ചായത്തായി പാഞ്ഞാളിനെ തിരഞ്ഞെടുത്തു. മികച്ച സര്‍ക്കാര്‍ സ്ഥാപനമായി പഞ്ചകര്‍മ്മ ആയുര്‍വേദ ഗവേഷണ കേന്ദ്രം, മികച്ച സ്വകാര്യ സ്ഥനമായി ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, മികച്ച സി.ഡി.എസ് ആയി പാഞ്ഞാള്‍ കുടുംബശ്രീ, മികച്ച വ്യാപാര സ്ഥാപനമായി സേവ് മാര്‍ട്ട് ചേലക്കര, മികച്ച ഹരിത വായനശാലയായി പാഞ്ഞാള്‍ ഗ്രാമീണ വായനശാല, മികച്ച ഹരിത ടൗണായി ചെറുതുരുത്തി, മികച്ച ഹരിത ഇടമായി കായമ്പൂവം (കൊണ്ടാഴി പഞ്ചായത്ത്), മികച്ച റെസിഡന്‍സ് അസോസിയേഷനായി അനശ്വര തിരുവില്വാമല എന്നിവ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹരിതകര്‍മ സേനയ്ക്കുള്ള പുരസ്‌കാരം ചേലക്കര ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം ഏറ്റുവാങ്ങി.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രശാന്തി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ശ്രീജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ കാളിയത്ത്, അംഗങ്ങളായ ഷിജിത ബിനീഷ്, പി.എം നൗഫല്‍, ഗീതാ രാധാകൃഷ്ണന്‍, എന്‍. ആഷാദേവി, ലതാ സാനു, വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുള്‍ ഖാദര്‍, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് ജോയിന്‍ ബി.ഡി.ഒ ബേബി വത്സല, ഡോ. സഞ്ജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date