ചെങ്ങാലൂരില്‍ ഓട്ടിസം ദിനാഘോഷം
സമഗ്ര ശിക്ഷ കേരളം കൊടകര ബി.ആര്‍.സിയുടെ കീഴിലുള്ള ചെങ്ങാലൂര്‍ ഓട്ടിസം പാര്‍ക്കില്‍ കുട്ടികളുടെയും അമ്മമാരുടെയും ചെണ്ടമേളത്തിന്റെ അരങ്ങേറ്റം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ കെ.ബി ബ്രിജി പദ്ധതി വിശദീകരണം നടത്തി.
ഡി.പി.ഒ കെ.ബി ബ്രിജി, ചാലക്കുടി ബിപിസി മുരളീധരന്‍, പെരുവനം സതീശന്‍ മാരാര്‍, ചെണ്ട പരിശീലകനായ കൊടകര ഉണ്ണികൃഷ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മൂന്നുവര്‍ഷമായി മേളപ്രമാണി കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഞ്ചു കുട്ടികളും അവരുടെ അമ്മമാരും ചിട്ടയായി പരിശീലനം നടത്തിയാണ് അരങ്ങിലെത്തിയത്.
അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി അശോകന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റോസിലി തോമസ്, കൊടകര ബി.ആര്‍.സിലെ ബി.പി.സി വി.ബി സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം പഞ്ചാരിമേളവും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
- Log in to post comments