ഇരിങ്ങാലക്കുട ബ്ലോക്ക് മാലിന്യമുക്ത പ്രഖ്യാപനം നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്തല മാലിന്യമുക്ത പ്രഖ്യാപനവും നവീകരിച്ച ശാന്തിനികേതന്‍ ഹാളിന്റെ ഉദ്ഘാടനവും സബ് കളക്ടര്‍ അഖില്‍ വി. മേനോന് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തിനും സ്ഥാപനങ്ങള്‍ക്കുമുള്ള അവാര്‍ഡുകള്‍ സബ് കളക്ടര്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്കിലെ മാലിന്യ മുക്ത പ്രവര്‍ത്തനത്തില്‍ മികച്ച മാതൃകാ ഗ്രാമപഞ്ചായത്തായി പറപ്പൂക്കര ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.5 ലക്ഷം രൂപ ചെലവഴിച്ചാണ് ശാന്തിനികേതന്‍ ഹാള്‍ നവീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര എന്നീ നാല് ഗ്രാമപഞ്ചായത്തുകളും മാലിന്യ മുക്തമാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. രമേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, കെ. അനൂപ്, ബിന്ദു പ്രദീപ്, ടി.വി. ലത, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയന്മാന് പി.ടി കിഷോര്‍, സെക്രട്ടറി ഇന്‍ചാര്‍ജ്ജ് എന്‍. രാജേഷ്, മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments