Skip to main content
കൈറ്റ് ജില്ല റിസോഴ്സ് സെൻ്റർ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കുന്നു

കൈറ്റിന് പുതിയ ജില്ലാ റിസോഴ്സ് സെന്റര്‍ 

ഉദ്ഘാടനം മേയര്‍ ഡോ ബീനാ ഫിലിപ്പ് നിര്‍വഹിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍) മാനാഞ്ചിറ ഡിഡിഇ ഓഫീസിന് സമീപമുള്ള നവീകരിച്ച കെട്ടിടത്തില്‍ പുതിയ ജില്ലാ റിസോഴ്സ് സെന്റര്‍. ഉദ്ഘാടനം മേയര്‍ ഡോ ബീനാ ഫിലിപ്പ് നര്‍വഹിച്ചു. 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ ഐസിടി പഠനം, അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിശീലനങ്ങള്‍, വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ ടി വി ചാനല്‍ (വിക്ടേര്‍സ്) പരിപാടികളുടെ നിര്‍മ്മാണം, സ്‌കൂള്‍ കലോത്സവങ്ങള്‍, സ്‌കോളര്‍ഷിപ്പുകള്‍ മുതലായവയ്ക്കുള്ള ഇ-ഗവേണന്‍സ് പ്ലാറ്റ്ഫോമുകളുടെ പരിപാലനം, ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ് പ്രവര്‍ത്തനങ്ങള്‍, ഹൈടെക് സ്‌കൂളുകള്‍ക്കാവശ്യമായ ഹാര്‍ഡ്വെയര്‍ വിന്യാസം, വിവിധ ക്ലാസുകളിലെ പഠന വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ് പോര്‍ട്ടല്‍ സജ്ജീകരണം തുടങ്ങിയവ കൈറ്റിന്റെ പ്രവര്‍ത്തന മേഖലയാണ്.

ചടങ്ങില്‍ കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത്, വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ഡിഡിഇ സി മനോജ് കുമാര്‍, ഡിഇഒ ടി അസീസ്, വിക്ടേര്‍സ് സീനിയര്‍ ക്രിയേറ്റീവ് എഡിറ്റര്‍ മനോജ് കുമാര്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ഇ ടി രമേശന്‍, കൈറ്റ് ജനറല്‍ കോര്‍ഡിനേറ്റര്‍ എസ് നാരായണ സ്വാമി, ജിഐടിഇ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് എം ഹസീന, കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date