Skip to main content

അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷിക്കാം

കോഴിക്കോട് റൂറല്‍ ഐസിഡിഎസ് പ്രോജക്ട് കടലുണ്ടി പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് ഒന്‍പതാം നമ്പര്‍ വാര്‍ഡിലെ സ്ഥിര താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസ്സായവര്‍ക്ക് അങ്കണവാടി ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസസായവര്‍ക്ക് അങ്കണവാടി ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകേണ്ടതും 35 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. 
അപേക്ഷ ഏപ്രില്‍ ഏഴിന് വൈകീട്ട് അഞ്ച് വരെ കോഴിക്കോട് റൂറല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും കടലുണ്ടി ഗ്രാമപഞ്ചായത്ത്/ഐസിഡിഎസ് കോഴിക്കോട് റൂറല്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ - 0495 2966305.
 

date