ഒളവണ്ണ കൂടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍
ഒളവണ്ണ ബ്ലോക്ക് കൂടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നിഷ്യന്‍ (ഒരു ഒഴിവ് വീതം), ക്ലിനിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഏപ്രില്‍ ഏഴിന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും.
ഫാര്‍മസിസ്റ്റ്് (യോഗ്യത-ഡി ഫാം + രജിസ്‌ട്രേഷന്‍) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച രാവിലെ 10 മുതല്‍ 11 വരെയും ലാബ് ടെക്‌നിഷ്യന്‍ (ബിഎസ്സി എംഎല്‍ടി/ഡിഎംഎല്‍ടി + പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ക്ലിനിംഗ് സ്റ്റാഫ് (എട്ടാം ക്ലാസ്സ് + പ്രവര്‍ത്തി പരിചയം) തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ ഒരു മണി വരെയുമാണ് നടക്കുക.
ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി (അസ്സല്‍, പകര്‍പ്പ് സഹിതം) ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 0495 2430074.
- Log in to post comments