Skip to main content

മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ഓഖി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍ഐഡബ്ല്യൂഎസ് ഗോവയില്‍ പരിശീലനം നല്‍കുന്ന കടല്‍ സുരക്ഷാ സ്‌ക്വാഡ് പദ്ധതിയിലേക്ക് 20 നും 45 നും ഇടയില്‍ പ്രായമുള്ള മത്സ്യബോര്‍ഡ് അംഗത്വമുള്ള മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് നീന്തല്‍ അറിഞ്ഞിരിക്കണം. ഏത് പ്രതികൂല സാഹചര്യത്തിലും കടല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ട കടല്‍ പരിചയവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. യാതൊരു വിധ ശാരീരിക വൈകല്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.  തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പോലീസ് വേരിഫിക്കേഷന്‍ ആവശ്യമാണെങ്കില്‍ ആയതിനു വേണ്ട സ്വഭാവ വിശേഷണം ഉണ്ടായിരിക്കണം.  അപേക്ഷ, മത്സ്യത്തൊഴിലാളി പാസ്ബുക്ക്, വയസ്സ്, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കിയിട്ടുള്ള ഫിസിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനിലോ പ്രാദേശിക മത്സ്യഭവനുകളിലോ ഏപ്രില്‍ ഒന്‍പതിന്  വൈകീട്ട് അഞ്ചിനകം നേരിട്ടോ, ddfcalicut@gmail.com  എന്ന ഇ-മെയില്‍ മുഖേനയോ നല്‍കണം.  ഫോണ്‍ -  0495-2383780.

date