Post Category
കമ്പ്യൂട്ടർ കോഴ്സ്: സീറ്റൊഴിവ്
സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ ഏപ്രിലിൽ ആരംഭിക്കുന്ന ഡി.ഇ.ഒ.എ (ഇഗ്ലീഷ് &മലയാളം), ഡി.സി.എ (എസ്) എന്നീ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ് ടു എന്നിവയാണ് യോഗ്യത. എസ്.സി/എസ്.ടി/ ഒ.ഇ.സി വിദ്യാർത്ഥികൾക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. കൂടാതെ എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കുള്ള 'സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ' ഉം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിലാസം: എൽ.ബി.എസ് സബ് സെന്റർ, ഐ.ജി. ബി.ടി ബസ് സ്റ്റാന്റ്, കച്ചേരിപ്പടി. ഫോൺ: 0483 2764674, 9846091962.
date
- Log in to post comments