Skip to main content

ലഹരി വിരുദ്ധ പ്രചാരണ പരിപാടി ഡിസംബര്‍ 17-ന്

 

 

കൊച്ചി:   ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും,  എക്‌സൈസ് വകുപ്പും സംയുക്തമായി  ലഹരി വിരുദ്ധ പ്രചാരണ പരിപാടി ജില്ലയിലെ വിവിധ കോളേജുകളുടെ സഹകരണത്തോടെ   ഡിസംബര്‍ 17-ന് വൈകിട്ട് ആറിന് ദര്‍ബാര്‍  ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്നു. 

'Dance against Drugs'  എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കോളേജിന് പരമാവധി എട്ട് മുതല്‍ 10 മിനിട്ട് വരെ ദൈര്‍ഘ്യമുള്ള പരിപാടി അവതരിപ്പിക്കാം. പരിപാടിയുടെ അവതരണത്തിനായി പരമാവധി 10 മുതല്‍ 15 വരെ കലാകാരന്‍മാരുടെ പങ്കാളിത്തം ഉണ്ടാകണം. പ്രതിഫലമായി 5000 രൂപ ഡിറ്റിപിസിയില്‍ നിന്നും നല്‍കുന്നതിനുപുറമേ  ഏറ്റവും മികച്ച അവതരണത്തിന് ഒന്നാം സമ്മാനമായി 10000 രൂപ ക്യാഷ് അവാര്‍ഡും, രണ്ടാം സമ്മാനമായി 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും  നല്‍കും. പരമാവധി 15 കോളേജുകളെയാണ് ഉള്‍പ്പെടുത്തുക. താത്പര്യമുള്ള കോളേജുകളില്‍ നിന്നുള്ള ടീം, പ്രിന്‍സിപ്പിലിന്റെ സാക്ഷ്യപത്രവും ദൃശ്യാവിഷ്‌ക്കാരത്തിന്റെ ആശയവും വിശദാംശങ്ങളും അടക്കം ഡിസംബര്‍ അഞ്ചിന് മുമ്പായി സെക്രട്ടറി,ഡിറ്റിപിസി എറണാകുളം, പാര്‍ക്ക്  അവന്യൂ, രാജേന്ദ്രമൈതാനത്തിനെതിര്‍വശം, എറണാകുളം   11 എന്ന വിലാസത്തില്‍ തപാലിലോ നേരിട്ടോ നല്കണം. ഫോണ്‍ 9847332200, 0484-2367334. 

ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി  എല്ലാ  കോളേജുകളും  പോസ്റ്റര്‍ മത്‌സരങ്ങള്‍ സംഘടിപ്പിക്കണം. ഓരോ കോളേജില്‍ നിന്നും തെരെഞ്ഞെടുത്ത മികച്ച മൂന്ന് പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തി ഡിസംബര്‍ 17-ന്  വൈകിട്ട് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും ഡിറ്റിപിസി സെക്രട്ടറി അറിയിച്ചു. 

date