Post Category
കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെ സുലഭ് കംഫർട്ട് സ്റ്റേഷൻ തുറന്നു * മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു
ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലെ ട്രാവലേഴ്സ് ഫെസിലിറ്റേഷൻ കോംപ്ലക്സിൽ ആധുനിക രീതിയിൽ നവീകരിച്ച സുലഭ് കംഫർട്ട് സ്റ്റേഷൻ സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ തുറന്നു കൊടുത്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, നഗരസഭാംഗങ്ങളായ ജയമോൾ ജോസഫ്, ജയചന്ദ്രൻ, കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോദ് ശങ്കർ, ജില്ലാ ട്രാൻസ്പോർട് ഓഫീസർ പി. അനിൽകുമാർ, സെൻട്രൽ സോൺ സി.ടി.ഒ. ഇൻ ചാർജ് ടി. എ. ഉബൈദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.സി. ബെന്നി, എം.പി. സന്തോഷ് കുമാർ, പ്രശാന്ത് നന്ദകുമാർ, ബെന്നി മൈലാടൂർ, സംഘടനാപ്രതിനിധികളായ ടി.ടി. സജീവ്, സാം കെ.സജി, ആർ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു
date
- Log in to post comments