വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി
ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തിന് മുന്നോടിയായി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. രാമങ്കരി കോ ഓപ്പറേറ്റീവ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ ഉദ്ഘാടനം ചെയ്തു. വെളിയനാട് ബ്ലോക്കിന്റെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ പഞ്ചായത്ത് തല ശുചിത്വ മാലിന്യ സംസ്കാരണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ശുചിത്വമാലിന്യ സംസ്കരണ പദ്ധതികളുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ആദരിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്ഥിരം സമിതി അധ്യക്ഷരായ സബിത രാജേഷ്, അഡ്വ. പ്രീതി സജി, ആശാ ദാസ്, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ എസ് രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് - പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
(പി.ആർ/ എ.എൽ.പി/ 1026 )
- Log in to post comments