Skip to main content

മാലിന്യമുക്തം നവകേരളം: ജില്ലാതല പ്രഖ്യാപനം ശനിയാഴ്ച

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ജില്ലാതല പ്രഖ്യാപനം ഏപ്രില്‍ അഞ്ചിന് ശനിയാഴ്ച നടക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ പത്തിന് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലാതല പ്രഖ്യാപനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയാകും. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കലാലയങ്ങള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, ടൗണുകള്‍, പൊതു ഇടങ്ങള്‍ എന്നിവയുടെ ഹരിത പദവി പ്രഖ്യാപനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജില്ലാതല പ്രഖ്യാപനം നടത്തുന്നത്. മികച്ച ശുചിത്വ ഹരിത  മാതൃകകളുടെ അവതരണം, വിവിധ അവാര്‍ഡുകളുടെ വിതരണം, പ്രഖ്യാപനത്തിന്റെ സ്മാരകമായി പാഴ് വസ്തുക്കള്‍  ഉപയോഗിച്ചുള്ള ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും 

date