അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൈതാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
അടിമാലി സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൈതാനത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. എ. രാജ എംഎല്‍എ നിര്‍വഹിച്ചു. ഒരു വിദ്യാലയത്തിന് ഏറെ അനിവാര്യമാണ് മൈതാനമെന്ന് എംഎല്‍എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ മൈതാനം നിര്‍മിക്കുന്നത്. നിരവധി സാങ്കേതിക തടസങ്ങള്‍ മറികടന്നാണ് പദ്ധതി നടപ്പാക്കുന്നത്. ടെക്‌നിക്കല്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ നിലവാരത്തില്‍ നിന്നും ഹയര്‍ സെക്കന്ററിയാക്കി ഉയര്‍ത്താന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
പരിപാടിയില്‍ അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. എ. സോളമന്‍, പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.എന്‍. നാദിഷ, സ്‌കൂള്‍ സൂപ്രണ്ട് ടി.പി. കുര്യാക്കോസ്, സ്‌കൂള്‍ അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം: അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൈതാനത്തിന്റെ നിര്‍മ്മാണോദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്ത അഡ്വ.എ. രാജ എംഎല്‍എ നിര്‍വഹിക്കുന്നു.
- Log in to post comments