Skip to main content

കൂടിക്കാഴ്ച

 

 

പട്ടികവര്‍ഗ വികസനവകുപ്പിന്റെ പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സീയര്‍ നിയമനത്തിന് ഇടുക്കി ജില്ലയില്‍ നിലവിലുളള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് എപ്രില്‍ 29 ന് രാവിലെ 10.30 ന് തൊടുപുഴ മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ വച്ച് കൂടിക്കാഴ്ച നടത്തും. പദ്ധതിയില്‍ ഉള്‍പ്പെട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കേണ്ടതില്ല. പരിശീലനാര്‍ത്ഥികള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടയാളവണം. സിവില്‍ എഞ്ചിനീയറിങ് ബി.ടെക് ബിരുദം/ ഡിപ്ലോമ/ ഐ.റ്റി.ഐ (വിജ്ഞാപന തീയതിയില്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവാരായിരിക്കണം) എന്നിവയാണ് യോഗ്യത. വിജ്ഞാപന തീയതിയില്‍ 21 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയുളളവര്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന അസ്സല്‍ (ഒരു പകര്‍പ്പ്) എന്നീ രേഖകളുമായി കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222399ഭ

 

date