Post Category
കിലെ ഐഎഎസ് അക്കാദമിയില്‍ രജിസ്ട്രേഷന്‍ തുടങ്ങി
തിരുവനന്തപുരം കിലെ ഐ.എ.എസ് അക്കാദമിയുടെ 2025 - 2026 വര്‍ഷത്തെ പ്രവേശനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സ് ജൂണ്‍ ആദ്യവാരം ആരംഭിക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പൊതു വിഭാഗക്കാര്‍ക്ക് 50,000 രൂപയും ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്‌സിഡിയില്‍ 25,000 രൂപയുമാണ് ഫീസ്. രജിസ്ട്രേഷന്‍ ലിങ്ക് www.kite.kerala.gov.in/kileiasacademy എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 -2479966, 8075768537
date
- Log in to post comments