Skip to main content

കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തിൽ മാലിന്യമുക്ത പ്രഖ്യാപനം നടത്തി

മാലിന്യമുക്ത നവകേരളം കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പരിധിയിലെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക്, തണ്ണീർമുക്കം, കുഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രഖ്യാപനം. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ശുചിത്വ സദസ്സിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് മാലിന്യമുക്ത  പ്രഖ്യാപനം നടത്തി. 

ഗ്രാമപഞ്ചായത്തുകളിൽ നടന്ന മാലിന്യമുക്ത പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, ഉദ്യോഗസ്ഥർ ഹരിതകർമ്മസേന, ആശാ പ്രവർത്തകർ എന്നിവരെ ജില്ലാ പഞ്ചായത്തംഗം പി എസ് ഷാജി ആദരിച്ചു. സംസ്ഥാന തലത്തിൽ മികച്ച അങ്കണവാടി, ആശാ പ്രവർത്തകർ എന്നീ പുരസ്ക്കാരം നേടിയവരെയും തുല്യതാ പരീക്ഷയിലൂടെ ബിരുദ പഠനം നടത്തുന്നവരെയും ഏറ്റവും കൂടുതൽ നിക്ഷേപ സമാഹരണം നടത്തിയ എം.പി.കെ.ബി.വൈ. ഏജന്റിനെയും ആദരിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി ജി മോഹനൻ അധാക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ സുദർശനാഭായി, ഗീതാ കാർത്തികേയൻ, ജയിംസ് ചിങ്കുതറ, ജി ശശികല, ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജി അനിൽകുമാർ, സ്ഥിരംസമിതി അധ്യക്ഷരായ അനിത തിലകൻ, സുധ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി കെ മുകുന്ദൻ, കെ പി വിനോദ്, എസ് ഷിജി, യു എസ് സജീവ്, രജനി ദാസപ്പൻ, പി എസ് ശ്രീലത, റാണി ജോർജ്ജ്, മിനി ബിജു, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എം കെ സജീവ്, ഡോ. കിരൺ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി വി സുനിൽ, ജോയിൻ്റ് ബിഡിഒ ടി എം ദിനി തുടങ്ങിയവർ പങ്കെടുത്തു.

date