Skip to main content

ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം

സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി മുക്തമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും കാര്യക്ഷമമായി സേവനങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുമായി രൂപീകരിക്കപ്പെട്ട ജില്ലാതല വിജിലന്‍സ് കമ്മിറ്റിയുടെ ത്രൈമാസ യോഗം ഏപ്രില്‍ ഒമ്പതിന് ഉച്ചക്ക് മൂന്നിന് കണ്ണൂര്‍ കലക്ട്രേറ്റില്‍ നടക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി സംബന്ധിച്ച പരാതികളും വിവരങ്ങളും പൊതുജനങ്ങള്‍ക്ക് യോഗത്തില്‍ ഹാജരായി അറിയിക്കാം. പരാതികളും വിവരങ്ങളും അടിയന്തിര പ്രാധാന്യത്തോടെ തുടര്‍നടപടി സ്വീകരിക്കുന്നതിന് വിജിലന്‍സ് വകുപ്പിന് കൈമാറുമെന്ന് കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.
 

date