Post Category
പട്ടയ അസംബ്ലി അഞ്ചിന്
ധര്‍മ്മടം നിയമസഭാ നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി ഏപ്രില്‍ അഞ്ചിന് രാവിലെ 11 ന് എടക്കാട് ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ ഓരോ വാര്‍ഡിലും പട്ടയം കിട്ടാന്‍ അവശേഷിക്കുന്നവരുടെ വിവരങ്ങള്‍, പട്ടയം നല്‍കാന്‍ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങള്‍, പട്ടയം ലഭ്യമാകേണ്ട പ്രത്യേക പ്രദേശങ്ങള്‍, പരിഹരിക്കേണ്ട വിഷയങ്ങളുടെ വിവരങ്ങള്‍, അതിദരിദ്ര വിഭാഗങ്ങള്‍ക്ക് 'മനസോടിത്തിരി മണ്ണ് പദ്ധതി' വഴിയോ മറ്റു മാര്‍ഗങ്ങള്‍ മുഖേനയോ ഭൂമി കണ്ടെത്തി പട്ടയം അനുവദിക്കുക എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
date
- Log in to post comments