Post Category
നീറ്റ്: ജില്ലാതല കമ്മിറ്റി രൂപീകരിച്ചു
പാലക്കാട് ജില്ലയില്‍ നീറ്റ് (യു.ജി)-2025 പരീക്ഷയുടെ സുഗമവും സുതാര്യവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ചെയര്‍പേഴ്സണും ഹേമാംബിക നഗര്‍ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എം.എന്‍ രാജപ്പന്‍ നോഡല്‍ ഓഫീസറും ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷ മാനാട്ട്, എ.ഡി.എം കെ. മണികണ്ഠന്‍ എന്നിവര്‍ അംഗങ്ങളുമായാണ് കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. ജില്ലയിലെ നീറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ കമ്മിറ്റിയുടെ മേല്‍ നോട്ടത്തില്‍ പരിശോധന നടത്തി പരീക്ഷയുടെ സുതാര്യത ഉറപ്പു വരുത്തും.
date
- Log in to post comments