Skip to main content

കോഴിക്കോട് ജില്ല മാലിന്യ മുക്ത പ്രഖ്യാപനം ഇന്ന്(05) മന്ത്രി എ കെ ശശീന്ദ്രന്‍ നിർവഹിക്കും

കോഴിക്കോടിനെ മാലിന്യ മുക്ത ജില്ലയായി ഇന്ന് (05) പ്രഖ്യാപിക്കും. കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളില്‍  വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപനം നിർവഹിക്കും. ചടങ്ങിൽ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ് തുടങ്ങിയവര്‍ പങ്കെടുക്കും.

70 ഗ്രാമപഞ്ചായത്തുകളും ഏഴ് മുനിസിപ്പാലിറ്റികളും കോഴിക്കോട് കോര്‍പറേഷനും മാലിന്യമുക്ത തദ്ദേശ സ്ഥാപനങ്ങളായി മാര്‍ച്ച് 30 നു പ്രഖ്യാപിച്ചിരുന്നു.  ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളും ഏപ്രില്‍ മൂന്നിനും മാലിന്യമുക്ത ബ്ലോക്കുകളായി പ്രഖ്യാപിച്ചിരുന്നു.

date