Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

പാലക്കാട് സ്റ്റേഡിയം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ സമീപത്തെ മൈതാനത്ത്  മെയ് നാല് മുതല്‍ പത്ത് വരെ നടക്കുന്ന എന്റെ കേരളം 2025 പ്രദര്‍ശന - വിപണനമേളയുടെ ഉദ്ഘാടന ദിവസം നടക്കുന്ന ഘോഷയാത്രയില്‍ ശിങ്കാരിമേളം അവതരിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഗ്രൗണ്ട്ഫ്‌ലോര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് - 678001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0491-2505329.

date