Skip to main content

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ ആരംഭിച്ചു

 

ആലത്തൂര്‍ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ തുടങ്ങി. ജോബ് സ്റ്റേഷന്‍

കെ.ഡി.പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ജോബ് സ്റ്റേഷന്‍ തുടങ്ങിയത്.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു അധ്യക്ഷയായി. കില ജില്ലാ ഫെസിലിലേറ്റര്‍ കെ ഗോപാലകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി,വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി.വി. കുട്ടികൃഷ്ണന്‍, എസ് ആസാദ്, ഇ.വി.ഗിരീഷ്, ജി.ഇ.ഒ ബിനേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

date