Skip to main content
ഓട്ടിസം ദിനചാരണം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു

ഓട്ടിസം ദിനചാരണം: വിവിധ പരിപാടികൾ സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരള പന്തലായനി ബിആര്‍സി തലത്തില്‍ ഓട്ടിസം ദിനചാരണം നടത്തി. കൊയിലാണ്ടി യുഎ ഖാദര്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. 

ഓട്ടിസം ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികള്‍, റാലി എന്നിവ നടന്നു. ഭിന്നശേഷി മേഖലയില്‍ പ്രത്യേക കഴിവ് തെളിയിച്ച അനീക് ജാഫര്‍(തിരുവങ്ങൂര്‍ എച്ച് എസ് എസ്), വൈഗ (ബി ഇ എം സ്‌കൂള്‍ കൊയിലാണ്ടി) എന്നിവരെ ആദരിച്ചു.

ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു, ബിപിസി മധുസൂദനന്‍, ബി ആര്‍ സി പരിശീലകന്‍ കെ വികാസ്, സിആര്‍സിസി അനീഷന്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ കെ സിന്ധു, തുടങ്ങിയവര്‍ സംസാരിച്ചു. സ്‌പെഷ്യല്‍ എജുക്കേറ്റര്‍ ബി സില്‍ജ ഓട്ടിസം ദിന സന്ദേശം നല്‍കി.

date