ലഹരി വിരുദ്ധ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി
സംസ്ഥാന കായിക വകുപ്പിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. ജില്ലാ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഹാളില്‍ നടത്തിയ പരിപാടി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. കെ.പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ ബദല്‍ മാര്‍ഗമെന്ന രീതിയില്‍ ആയിരിക്കണം കായിക രംഗത്തെ പ്രവര്‍ത്തനങ്ങളെന്നും
സമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ സ്പോര്‍ട്സ് വലിയ പങ്ക് വഹിക്കുന്നുണ്ട്. പാലക്കാട് എല്ലാ കാലത്തും കായിക രംഗത്ത് മികവ് പുലര്‍ത്തുന്ന ജില്ലയാണെന്നും ലഹരിക്കെതിരെ സന്ദേശം ഉയര്‍ത്തിപിടിച്ച് 15 കിലോമീറ്റര്‍ മാരത്തോണ്‍ നടത്തണമെന്നും എം.എല്‍.എ പറഞ്ഞു.
പരിപാടിയുടെ ഭാഗമായി ഏപ്രില്‍ ഒന്‍പതിന് രാവിലെ 6.30 ന് മോയന്‍സ് സ്‌കൂള്‍ മുതല്‍ അഞ്ച വിളക്ക് വരെ മിനി മാരത്തണ്‍ സംഘടിപ്പിക്കും.
പാലക്കാട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തുമാണ് കണ്‍വെന്‍ഷന്റെ സംഘാടകര്‍. ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക മുഖ്യാതിഥിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയുമായി. ജില്ലാ സ്പോര്‍ട്സ് സന്തോഷ്ട്രോഫി ഫുട്‌ബോള്‍ താരം സി.കെ വിനീത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.ഹരിദാസ്, പാലക്കാട് സൗത്ത് സ്റ്റേഷന്‍ സിഐ ആദം ഖാന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ശശികുമാര്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വൈ.ഷിബു, സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എ.ശ്രീകുമാര്‍, യുവജന ക്ഷേമ ബോര്‍ഡ് അംഗം ഷെനിന്‍ മന്ദിരാട്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ എം.കെ ഉഷ, ഡി എം ഒ ഡോ. സുധാമേനോന്‍, എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.സുനിജ, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് നോബിള്‍ ജോസ്, യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ഉദയകുമാരി ,ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments