Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയമോ എന്‍എസിയും ഒരു വര്‍ഷ പ്രവൃത്തി പരിചയമോ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ എട്ട് രാവിലെ 11 ന് പന്ന്യന്നൂര്‍ ഐടിഐയില്‍ എത്തണം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ ഈഴവ, ബില്ല, തിയ്യ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: 0490-2318650
date
- Log in to post comments