Post Category
അംഗീകൃത ഡ്രോൺ പൈലറ്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
അസാപ് കേരള അംഗീകൃത ഡ്രോൺ പൈലറ്റ് പരിശീലന പരിപാടി ആരംഭിക്കുന്നു. കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ മുഖേന നടത്തുന്ന കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്നുള്ള പത്ത് വർഷത്തെ റിമോട്ട് പൈലറ്റ് ലൈസൻസ് ലഭിക്കും.
പ്രായോഗിക പരിശീലനത്തിനൊപ്പം പ്ലെയ്‌സ്‌മെന്റ് അസിസ്റ്റൻസും കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നൽകും. അഞ്ച് ദിവസത്തെ സ്‌മോൾ കാറ്റഗറി ഡ്രോൺ ട്രെയിനിങ്ങും ഏഴ് ദിവസത്തെ അഗ്രിക്കൾച്ചറൽ ഡ്രോൺ പൈലറ്റ് ട്രെയിനിങ്ങുമാണ് ഒരുക്കിയിരിക്കുന്നത
എസ്.എസ്.എൽ.സി പാസായ ഇംഗ്ലീഷ് പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. ഇന്ത്യൻ പാസ്‌പോർട്ട് വേണം. 18-65 ആണ് പ്രായപരിധി. ഫോൺ- 9495999704
date
- Log in to post comments