Skip to main content

*സമ്പൂർണ്ണ ശുചിത്വ ബ്ലോക്ക്‌ പഞ്ചായത്തായി കൽപ്പറ്റ*

 

 

 

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി  കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ ബ്ലോക്ക്‌ പഞ്ചായത്തായി പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ ബഷീർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ശുചിത്വ പ്രഖ്യാപനം നടത്തി. 

 

കല്പറ്റ ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിൽ ശുചിത്വ വിഷയത്തിൽ വൈത്തിരി ഗ്രാമപഞ്ചായത്തിനെ മികച്ച ഗ്രാമപഞ്ചായത്തായി  തെരഞ്ഞെടുത്തു. വിവിധ മേഖലകളിൽ മാതൃകാപരമായ പ്രകടനം നടത്തിയവരെ യോഗത്തിൽ അഭിനന്ദിച്ചു. 

 

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ആർ ഹേമലത, ശുചിത്വമിഷൻ അസിസ്റ്റന്റ്റ് ഡയറക്ടർ & ജില്ലാ കോ-ഓർഡിനേറ്റർ എസ് ഹർഷൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം വി വിജേഷ് (വൈത്തിരി), പി പി റിനീഷ്  (കോട്ടത്തറ), ശ്രീദേവി ബാബു (മുട്ടിൽ), ജോയിൻ്റ് ബ്ലോക്ക് ഡവലപ്‌മെൻ്റ് ഓഫീസർ പോൾ വർഗ്ഗീസ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date