ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം ഇരുപത്തി ഏഴാമത് ബാച്ച് പൂർത്തിയാക്കി. ബാച്ചിലെ 18 ഇൻ്റേണുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമൊരുക്കുന്നതാണ് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം.
നാല് മാസ ഇൻ്റേൺഷിപ്പ് കാലയളവിൽ 'സഹമിത്ര' ഭിന്നശേഷി രേഖ വിതരണം, പട്ടിക വർഗ്ഗ ജനങ്ങളുടെ അടിസ്ഥാന രേഖ വിതരണം, ഉന്നതികളിലെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച സമഗ്ര വിവര ശേഖരണം, സൗഖ്യ ജീവിത ശൈലി രോഗങ്ങൾ സംബന്ധിച്ച ബോധവത്കരണം, മെഡിക്കൽ ക്യാമ്പുകൾ, ക്യാമ്പസസ് ഓഫ് കോഴിക്കോട്, ഹാപ്പി ഹിൽ സർക്കാർ വൃദ്ധസദന നവീകരണം, സമൂഹ്യ മാധ്യമ ക്യാംപെയിനുകൾ, ഉദ്യോഗജ്യോതി തൊഴിൽ പിന്തുണ പദ്ധതി, വോട്ടർ രജിസ്ട്രേഷൻ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചത്.
പ്രൊജക്ട് കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ് ചർച്ചകൾക്ക് നേതൃത്വം നൽകി. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാൻ അവസരം നൽകികൊണ്ട് സർക്കാർ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതൽ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതൽ ക്രിയാത്മകമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
- Log in to post comments