പാരാലീഗൽ വോളന്റിയർ നിയമനം
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പാരാലീഗൽ വോളണ്ടിയർമാരെ നിയമിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിട്ടി അപേക്ഷ ക്ഷണിച്ചു. 25-65 വയസ് പ്രായപരിധിയിലുള്ള ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമവിദ്യാർഥികൾക്ക് 18-65 വയസ് ആണ് പ്രായപരിധി. എം.എസ്.ഡബ്ല്യു, ബിരുദാനന്തരബിരുദം യോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ആയിരിക്കരുത്. പ്രവർത്തനത്തെ വരുമാനമാർഗ്ഗമായി കാണാതെ ദുർബലവിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസ്സോടെയും സാമൂഹ്യപ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. പ്രതിദിനം 750 രൂപ ആണ് ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. അപേക്ഷയിൽ സമീപകാലത്തെ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷ സെക്രട്ടറി, കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, മുട്ടമ്പലം.പി.ഒ, മലങ്കര ക്വാർട്ടേഴ്സിന് സമീപം, കോട്ടയം 686004 എന്ന വിലാസത്തിൽ ഏപ്രിൽ 11 വരെ സ്വീകരിക്കും. ഫോൺ: 0481 2572422.
- Log in to post comments