Skip to main content

ലോക ഓട്ടിസം അവബോധന ദിനം ആചരിച്ചു

 

 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഏര്‍ളി ഇന്റ്റര്‍വെന്‍ഷന്‍ സെന്ററിന്റെയും ഓട്ടിസം സെന്ററിന്റെയും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലോക ഓട്ടിസം അവബോധന ദിനം ആചരിച്ചു. ആര്‍.ഇ.ഐ.സി യുടെ നോഡല്‍ ഓഫീസറും പീഡിയാട്രിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ലതിക നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഭക്ഷണ ക്രമം, മരുന്നുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സാ രീതി എന്നിവയെക്കുറിച്ചും ഓട്ടിസമുള്ള കുട്ടികളുടെ പഠന രീതികളെ കുറിച്ചും മാതാപിതാക്കള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരമാർഗങ്ങളെ കുറിച്ചും വിവിധ ക്ലാസുകള്‍ നടത്തി. ഡയറ്റീഷ്യന്‍ ആര്‍. മധുമിത, സൈക്കാട്രി വിഭാഗം ഡോ. അമീന്‍ സി ഹന്ന, ഡോ. സന്തോഷ് എബ്രഹാം, ഡോ. അനു പീറ്റര്‍, സൈക്കോളജിസ്റ്റ് പി എം അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

(പി.ആര്‍/എ.എല്‍.പി/1031)

date