Post Category
അഭിമുഖം
ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ കൊല്ലം, കോട്ടയം കാര്യാലയത്തിലേക്ക് സെക്ടർ കോ-ഓർഡിനേറ്റർമാരുടെ നിയമനത്തിന് ഏപ്രിൽ 22 ന് അഭിമുഖം നടത്തും. ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 50 വയസ്. അതത് ജില്ലകളിലുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ 10 ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 10. (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം) ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9447792058.
പി.എൻ.എക്സ് 1487/2025
date
- Log in to post comments