Skip to main content

*കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസ് നടത്തി

കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയും പഞ്ചായത്തും സംയുക്തമായി കുട്ടികൾക്കായി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. റേഡിയോ അവതാരകൻ ശരത് ബോധവത്ക്കരണ ക്ലാസ് നയിച്ചു.

 

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ വിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ഗോപാലകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി എം.ബി പ്രീതി, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date