ലേലം ചെയ്യും
പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ ഉള്‍പ്പെട്ട 17 ലോട്ടുകളിലെ 112 വാഹനങ്ങള്‍ ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു. വാളയാര്‍, ഹേമാംബികനഗര്‍, കൊഴിഞ്ഞാമ്പാറ,വടക്കഞ്ചേരി,ഷോര്‍ണൂര്‍, മംഗലം ഡാം, മങ്കര, മീനാക്ഷിപുരം, കോങ്ങാട്, ചിറ്റൂര്‍, പട്ടാമ്പി എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തും, പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അധീനതയിലുള്ള വാഹനങ്ങള്‍ സ്റ്റേഷന്‍ പരിസരത്തും പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും അതാത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്തത്തിലുള്ള അവകാശികളില്ലാത്തതും,അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ, പരിഗണനയിലോ ഇല്ലാത്തതുമായ വാഹനങ്ങളാണ് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നത്. ഏപ്രില്‍ 11ന് രാവിലെ 11 മുതല്‍ 3:30 വരെയാണ് വില്‍പ്പന. വിശദവിവരങ്ങള്‍ www.mstcecommerce.com ല്‍ ലഭിക്കും.ഫോണ്‍: 0491 2536700
- Log in to post comments