Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ വിവിധ ക്ഷേത്രങ്ങളില്‍ ട്രസ്റ്റിമാരെ (തികച്ചും സന്നദ്ധ സേവനം) നിയമിക്കുന്നു. വാണിയംകുളം ശ്രീ ത്രാങ്ങാലി മേതൃകോവില്‍ ദേവസ്വം ക്ഷേത്രം, വെള്ളിനേഴി  ശ്രീ അടയ്ക്കാ പുത്തൂര്‍ ക്ഷേത്രം,
നെല്ലായ ശ്രീ പുലാക്കാട് ക്ഷേത്രം, വലമ്പിലിമംഗലം ശ്രീ തൃക്കഴിക്കുന്ന് ക്ഷേത്രം, അടയ്ക്കാ പുത്തൂര്‍ ശ്രീ ശേഖരപുരം ക്ഷേത്രം, വല്ലപ്പുഴ ശ്രീ ഞാളൂച്ചിറ ശിവ ക്ഷേത്രം, കുലിക്കിലിയാട് ശ്രീ വേട്ടേക്കരന്‍ കാവ് (കുണ്ടിലയ്യപ്പ ക്ഷേത്രം) എന്നിവിടങ്ങളിലാണ് നിയമനം.അപേക്ഷകള്‍ ഏപ്രില്‍ 16ന്  വൈകീട്ട് 5 മണിക്ക് മുമ്പായി ലഭിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2505777
 

date