Post Category
അപേക്ഷ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ കീഴിലെ കിലെ ഐ.എ.എസ് അക്കാദമിയില്‍ അടുത്ത ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് പ്രിലമിനറി/മെയിന്‍സ് പരീക്ഷയുടെ പരിശീലനത്തിലേക്കാണ് അപേക്ഷിക്കേണ്ടത്. ഒരു വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. ജനറല്‍ വിദ്യാര്‍ഥികള്‍ക്ക് 50000 രൂപയും ക്ഷേമനിധി ബോര്‍ഡുകളില്‍ രജ്സ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം സബ്സിഡിയില്‍ പകുതി നിരക്കായ 25000 രൂപയുമാണ് ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : wwwkile.kerala.gov.in/kileiasacademy. ഫോണ്‍: 0471-2479966, 8075768537
date
- Log in to post comments