വിഷു/ ഈസ്റ്റര്‍ റിബേറ്റ് മേള ഏപ്രില്‍ ഏഴ് മുതല്‍
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഏപ്രില്‍ 7 മുതല്‍ 19 വരെ നടക്കുന്ന വിഷു/ ഈസ്റ്ററിനോടനുബന്ധിച്ച് റിബേറ്റ് മേള നടത്തുന്നു.
മേളയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിലെ കെ ജി എസ് മേജര്‍ ഷോറൂമില്‍ വെച്ച് ഏപ്രില്‍ ഏഴിന് വൈകുന്നേരം നാല് മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ബി.സുഭാഷ് അധ്യക്ഷത വഹിക്കുന്ന പരിപായില്‍ കേരള ഖാദി ബോര്‍ഡ് മെമ്പര്‍ എസ്.ശിവരാമന്‍ ആദ്യ വില്‍പ്പന നടത്തും.
മേളയോടനുബന്ധിച്ച് ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളില്‍ ഗാന്ധി തുണിത്തരങ്ങള്‍ക്ക് 20% മുതല്‍ 30% വരെ ഗവ.റിബേറ്റ് നല്‍കുന്നു. ഖാദി ബോര്‍ഡിന്റെ ഗ്രാമ സൗഭാഗ്യ, കോട്ടമൈതാനം, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, തൃത്താല, കുമ്പിടി, കൊല്ലങ്കോട്, മണ്ണൂര്‍, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി തുടങ്ങിയ ഷോറൂമുകളില്‍ ഈ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. എല്ലാ വില്പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, മനില ഷര്‍ട്ടിംഗ് എന്നീ തുണിത്തരങ്ങളും ഉന്ന കിടക്കകള്‍, തേന്‍ മറ്റു വ്യവസായ ഉത്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.
- Log in to post comments