Skip to main content

സൈബര്‍ ലോകത്തെ സാമ്പത്തികതട്ടിപ്പുകളെ കുറിച്ച് അറിയാം. വ്യാജ ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് തട്ടിപ്പ്

ഓണ്‍ലൈന്‍ ഷോപ്പിങിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയെ ചൂഷണം ചെയ്യുന്ന ഒരു സാധാരണ സൈബര്‍ കുറ്റകൃത്യമാണ് വ്യാജ ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് തട്ടിപ്പ്.തട്ടിപ്പുകാര്‍ യഥാര്‍ത്ഥ ഓണ്‍ലൈന്‍ സ്റ്റോറുകളെ അനുകരിക്കുന്ന വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വലിയ ഡിസ്‌കൗണ്ടുകളോ അവിശ്വസനീയമായ ഓഫറുകളോ വാഗ്ദാനം ചെയ്യുന്നു. ഈ തട്ടിപ്പിന്റെ ലക്ഷ്യം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ (ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, വിലാസങ്ങള്‍ മുതലായവ) മോഷ്ടിക്കുകയോ, പണം സ്വീകരിച്ച ശേഷം ഉല്‍പ്പന്നങ്ങള്‍ ഡെലിവര്‍ ചെയ്യാതിരിക്കുകയോ ആണ്.

തട്ടിപ്പിനെതിരെയുള്ള പ്രധിവിധികള്‍:

വെബ്‌സൈറ്റിന്റെ ആധികാരികത പരിശോധിക്കുക, ഡൊമെയ്ന്‍ പേര് യഥാര്‍ത്ഥ ബ്രാന്‍ഡുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക, സുരക്ഷിത പേയ്‌മെന്റ് രീതികള്‍ ഉപയോഗിക്കുക. ക്രെഡിറ്റ് കാര്‍ഡുകളോ പേപാല്‍ പോലുള്ളവ ഉപയോഗിക്കണം, കാരണം അവ തട്ടിപ്പ് കേസുകളില്‍ തിരികെ പണം ലഭിക്കാന്‍ സഹായിക്കും.തട്ടിപ്പിന് ഇരയാക്കിയാല്‍, അത് പ്രാദേശിക പൊലീസിനോ സൈബര്‍ ക്രൈം വിഭാഗത്തിനോ റിപ്പോര്‍ട്ട് ചെയ്യുക.

 

കടപ്പാട് :  അനില്‍കുമാര്‍ പി
അണ്ടര്‍ സെക്രട്ടറി (എച്ച്.ജി), ധനകാര്യവകുപ്പ്, ഗവ. സെക്രട്ടേറിയേറ്റ്
(ഫിനാന്‍സ് ഓഫീസര്‍, ജില്ലാ പഞ്ചായത്ത്)

 

date