Skip to main content

മാലിന്യ മുക്തം നവകേരളം : മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു

 മാലിന്യമുക്തം നവകേരളം ക്യാംപയിന്റെ ഭാഗമായി മലപ്പുറം ജില്ലയെ സമ്പൂർണ്ണ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശസ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പുറത്തൂർ ഗ്രാമപഞ്ചായത്ത് നേടി. തുടർച്ചയായി 95 ശതമാനത്തിൽ കൂടുതൽ ഹരിതമിത്രം ആപ്പിൽ സർവീസ് നടത്തിയതിനും 95 ശതമാനത്തിനു മുകളിലുള്ള കവറേജിനും ആണ് അവാർഡ്. മികച്ച എംസി എഫ് ആയി വെട്ടം, കരുളായി, വാഴയൂർ ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തു. അജൈവമാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ, വൃത്തിയുള്ള എംസിഎഫ് എന്നീ മാനദണ്ഡങ്ങളാണ് ഈ പഞ്ചായത്തുകളെ അവാർഡിന് അർഹരാക്കിയത്. ഹരിതമിത്രം പുരസ്കാരം മൂത്തേടം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഹരിതമിത്രം ആപ്പിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്. ചേലേമ്പ്ര ഗ്രാമപഞ്ചായത്തിനെ മികച്ച എൻഫോഴ്സ്മെന്റ് ആയി തിരഞ്ഞെടുത്തു. എല്ലാമാസവും മുപ്പതാം തീയതിക്കുള്ളിൽ ഹരിത കർമ്മ സേനയുടെ കളക്ഷൻ പൂർത്തീകരിക്കുകയും ലിഫ്റ്റിങ്, ട്രാൻസ്പോർട്ടേഷൻ എന്നിവ കൃത്യമായി പാലിക്കുകയും ചെയ്തതിനാൽ മികച്ച ഹരിത കർമ്മ സേനയ്ക്കുള്ള പുരസ്കാരം ചുങ്കത്തറ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിന് പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള അവാർഡ് ലഭിച്ചു. സാനിറ്ററി മാലിന് പെരിന്തൽമണ്ണ നഗരസഭക്കാണ് മാതൃകാപരമായ രീതിയിൽ സാനിറ്ററി മാലിന്യ സംസ്കരണത്തിനുള്ള അവാർഡ്. പി.ഉബൈദുള്ള എംഎൽഎ അവാർഡുകൾ വിതരണം ചെയ്തു.

date