കളരിവാതുക്കല്‍ ക്ഷേത്രക്കുളത്തിന്റെ നവീകരണ പ്രവൃത്തി തുടങ്ങി
വളപട്ടണം പഞ്ചായത്തിലെ കളരിവാതുക്കല്‍ ക്ഷേത്രക്കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം കെ.വി സുമേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. 1500 വര്‍ഷത്തോളം പഴക്കമുള്ള കളരിവാതുക്കല്‍ ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 80 ലക്ഷം രൂപ അനുവദിച്ചിരുന്നു. നവീകരണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. മെയ് മാസത്തോടെ നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്ന് എം എല്‍ എ പറഞ്ഞു. വര്‍ഷങ്ങളായി ശോചനീയവസ്ഥയിലായിരുന്ന കുളം നവീകരിക്കണമെന്ന പ്രദേശവാസികളുടേയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടേയും ആവശ്യത്തെ തുടര്‍ന്ന് എം.എല്‍.എ തുക അനുവദിക്കുകയായാരുന്നു. എഞ്ചിനീയറിംഗ് വിഭാഗം വിശദമായ എസ്റ്റിമേറ്റും തയാറാക്കി. വളപട്ടണത്തെ പ്രധാനപ്പെട്ട പൈതൃക കേന്ദ്രമാണ് കളരി വാതുക്കല്‍ ക്ഷേത്രവും ക്ഷേത്രകുളവും. പരിപാടിയില്‍ ക്ഷേത്ര മാനേജര്‍ പി.വി ചന്ദ്രശേഖരന്‍, സി.കെ സുരേഷ് വര്‍മ്മ, എ.ടി ശഹീര്‍, വി.കെ ലളിതാദേവി, പി.വി രാധിക, ടി.കെ പത്മനാഭന്‍, പി.ജെ പ്രജിത്ത്, നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments