Post Category
വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുന്നതിൻ്റെ ഭാഗമായി 126 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജമീല അസീസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൂസൻ വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി പി ഷാജു തെന്മല,വാസുദേവൻ ഞാറ്റുകാലായിൽ, ലീലാമ്മ കണ്ടത്തിൽ, വനജാ വിജയൻ, ചിന്ന അശോകൻ, ബിന്ദു ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സീനത്ത് പഞ്ചായത്ത് ഉദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments